പറയാതെ പോയ പ്രണയത്തിന്റെ
ആദ്യാക്ഷരങ്ങള്‍ നിനക്കായി കുറിക്കട്ടെ
അറിയാതെ പോയ നിന്റെ
നിശ്വാസങ്ങള്‍ക്ക് വേണ്ടി
എന്റെ സ്നേഹം ചവിട്ടിത്തേച്ചു
കടന്നു പോയ കാലത്തിനും,
നിനക്കും,
പിന്നെ ഓര്‍മകളില്‍ അവശേഷിക്കാത്ത
നഷ്ടസ്വപ്നങ്ങള്‍ക്കും വേണ്ടി
എനിക്കവസാനമായി പറയാനുള്ളത്
ഈ ചീന്തുകടലാസ്സില്‍ ഞാന്‍ കുറിക്കട്ടെ
കാലം ബാക്കി വെക്കാത്ത മുറിപ്പാടുകള്‍ക്കും
മുകളില്‍,
അവശേഷിക്കുന്ന ബോധത്തിന്റെ
നേര്‍ത്ത തലങ്ങളില്‍
ഞാന്‍ പാടട്ടെ
എന്റെ പ്രണയവും, നീയും,
മാത്രമറിയുന്ന ഒരു ഗാനം
പറയാതെ പോയ പ്രണയത്തിന്റെ
ആദ്യാക്ഷരങ്ങള്‍ നിനക്കായി കുറിക്കട്ടെ
എന്റെ പകലുകള്‍ക്കും രാത്രികള്‍ക്കുമിടയില്‍
സ്നേഹത്തിന്റെ നേര്‍ത്ത മൂടുപടമായി
നീ മാത്രം ഓര്‍മകളില്‍ ശേഷിക്കെ
രാത്രിയുടെ ഈ അവസാനയാമത്തില്‍
എനിക്ക് പാടാനും പറയാനും
ബാക്കിയായി,
ഒരു പിടി സ്വപ്‌നങ്ങള്‍ മാത്രം
എന്റെ നഷ്ടസ്വപ്നങ്ങള്‍ക്ക് ...
പറയാതെ പോയ പ്രണയത്തിന്റെ
ആദ്യാക്ഷരങ്ങള്‍ നിനക്കായി കുറിക്കട്ടെ
30/08/06 Collegeday 06